13 വയസ്സിൽ താഴെയുള്ള (അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്ത് ബാധകമായ പ്രായം) കുട്ടികൾക്കുള്ള, Family Link ഉപയോഗിച്ച് മാനേജ് ചെയ്യുന്ന Google അക്കൗണ്ടുകൾക്കും പ്രൊഫൈലുകൾക്കുമുള്ള സ്വകാര്യതാ കുറിപ്പ് ("സ്വകാര്യതാ കുറിപ്പ്")

നിങ്ങളുടെ കുട്ടിയുടെ സ്വന്തം Google Account അല്ലെങ്കിൽ പ്രൊഫൈൽ സൃഷ്ടിക്കാൻ, നിങ്ങളുടെ കുട്ടിയുടെ വിവരങ്ങൾ ഈ സ്വകാര്യതാ അറിയിപ്പിലും Google സ്വകാര്യതാ നയത്തിലും വിവരിച്ചിരിക്കുന്ന പോലെ ശേഖരിക്കാനോ ഉപയോഗിക്കാനോ വെളിപ്പെടുത്താനോ ഞങ്ങൾക്ക് നിങ്ങളുടെ അനുമതി ആവശ്യമാണ്. നിങ്ങളുടെ വിവരങ്ങൾ ഞങ്ങളുടെ പക്കൽ സുരക്ഷിതമാണെന്ന് നിങ്ങളും നിങ്ങളുടെ കുട്ടിയും വിശ്വസിക്കുന്നതിനാലാണ് ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാൻ നിങ്ങൾ കുട്ടിയെ അനുവദിക്കുന്നത്. ഇതൊരു വലിയ ഉത്തരവാദിത്തമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നതിനാൽ നിങ്ങളുടെ വിവരങ്ങൾ പരിരക്ഷിക്കാനും അവയുടെ നിയന്ത്രണം നിങ്ങൾക്ക് നൽകാനും ഞങ്ങൾ പരമാവധി ശ്രമിക്കുന്നു. വെബ്, ആപ്പ് ആക്റ്റിവിറ്റി, YouTube ചരിത്രം, ബാധകമായ പ്രദേശങ്ങളിൽ ചില Google സേവനങ്ങൾ ലിങ്ക് ചെയ്യൽ എന്നിവ പോലുള്ള കാര്യങ്ങൾക്കുള്ള നിങ്ങളുടെ കുട്ടിയുടെ പ്രവർത്തന നിയന്ത്രണങ്ങൾ മാനേജ് ചെയ്യാൻ അവരെ അനുവദിക്കണോ എന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

Family Link ഉപയോഗിച്ച് മാനേജ് ചെയ്യുന്ന, 13 വയസ്സിൽ താഴെയുള്ള (അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്ത് ബാധകമായ പ്രായം) കുട്ടികളുടെ Google അക്കൗണ്ടുകൾക്കും പ്രൊഫൈലുകൾക്കുമുള്ള ഈ സ്വകാര്യതാ അറിയിപ്പും Google സ്വകാര്യതാ നയവും Google-ന്റെ സ്വകാര്യതാ വ്യവസ്ഥകൾ വിവരിക്കുന്നു. പരസ്യം വ്യക്തിപരമാക്കുന്നതിലെ പരിമിതികൾ പോലുള്ള, നിങ്ങളുടെ കുട്ടിയുടെ അക്കൗണ്ടിനോ പ്രൊഫൈലിനോ ഉള്ള പ്രത്യേക സ്വകാര്യതാ വ്യവസ്ഥയിലെ വ്യത്യാസങ്ങൾ ഈ സ്വകാര്യതാ അറിയിപ്പിൽ വിവരിക്കുന്നു.

നിങ്ങളുടെ കുട്ടി ഉപയോഗിക്കുന്ന ഏതെങ്കിലും മൂന്നാം കക്ഷി (Google ഇതര) ആപ്പുകളുടെയോ പ്രവർത്തനങ്ങളുടെയോ വെബ്സൈറ്റുകളുടെയോ പ്രവർത്തനരീതികൾക്ക് ഈ സ്വകാര്യതാ അറിയിപ്പ് ബാധകമല്ല. മൂന്നാം കക്ഷി ആപ്പുകളും പ്രവർത്തനങ്ങളും വെബ്സൈറ്റുകളും നിങ്ങളുടെ കുട്ടിക്ക് അനുയോജ്യമാണോ എന്ന് നിർണ്ണയിക്കാൻ, അവയുടെ ഡാറ്റാ ശേഖരണവും ഉപയോഗ രീതികളും ഉൾപ്പെടെ, അവയ്ക്ക് ബാധകമായ നിബന്ധനകളും നയങ്ങളും നിങ്ങൾ അവലോകനം ചെയ്യണം.

ഞങ്ങൾ ശേഖരിച്ച വിവരം

നിങ്ങളുടെ കുട്ടിക്ക് Google അക്കൗണ്ടോ പ്രൊഫൈലോ ഉപയോഗിക്കാനുള്ള അനുവാദം നൽകിക്കഴിഞ്ഞാൽ, ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾക്ക് അനുസൃതമായി പൊതുവിൽ നിങ്ങളുടേത് പോലെ തന്നെയായിരിക്കും അവരുടെ അക്കൗണ്ട് അല്ലെങ്കിൽ പ്രൊഫൈൽ പരിഗണിക്കുക. ഉദാഹരണത്തിന്, ഞങ്ങൾ ഇനിപ്പറയുന്നവ ശേഖരിക്കുന്നു:

നിങ്ങളും നിങ്ങളുടെ കുട്ടിയും സൃഷ്ടിക്കുന്നതോ ഞങ്ങൾക്ക് നൽകുന്നതോ ആയ വിവരങ്ങൾ.

അക്കൗണ്ട് അല്ലെങ്കിൽ പ്രൊഫൈൽ സൃഷ്‌ടിക്കൽ പ്രക്രിയയുടെ ഭാഗമായി ഫസ്‌റ്റ് നെയിം, ലാസ്‌റ്റ് നെയിം, ഇമെയിൽ വിലാസം, ജനനത്തീയതി എന്നിവ പോലുള്ള, കുട്ടിയെ സംബന്ധിച്ച വ്യക്തിപരമായ വിവരങ്ങൾ ഞങ്ങൾ ആവശ്യപ്പെട്ടേക്കാം. നിങ്ങളുടെ ഓൺലൈൻ കോൺടാക്റ്റ് വിശദാംശങ്ങൾ പോലെ സമ്മതം അഭ്യർത്ഥിക്കാൻ നിങ്ങളെ ബന്ധപ്പെടാൻ ഞങ്ങൾക്ക് ആവശ്യമായ, നിങ്ങളോ കുട്ടിയോ നൽകുന്ന വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും. Google Photos-ൽ നിങ്ങളുടെ കുട്ടി ഒരു ചിത്രം സംരക്ഷിക്കുമ്പോൾ അല്ലെങ്കിൽ Google Drive-ൽ ഡോക്യുമെന്റ് സൃഷ്‌ടിക്കുമ്പോൾ എന്നത് പോലെ, നിങ്ങളുടെ കുട്ടി അവരുടെ അക്കൗണ്ട് അല്ലെങ്കിൽ പ്രൊഫൈൽ ഉപയോഗിക്കുമ്പോൾ സൃഷ്‌ടിക്കുന്നതോ അപ്‌ലോഡ് ചെയ്യുന്നതോ മറ്റുള്ളവരിൽ നിന്ന് സ്വീകരിക്കുന്നതോ ആയ വിവരങ്ങളും ഞങ്ങൾ ശേഖരിക്കുന്നതാണ്.

നിങ്ങളുടെ കുട്ടി ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഞങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ.

Google Search-ൽ ചോദ്യം നൽകുക, Google Assistant-നോട് സംസാരിക്കുക, YouTube Kids-ൽ വീഡിയോ കാണുക എന്നിവ പോലെ, നിങ്ങളുടെ കുട്ടി ഉപയോഗിക്കുന്ന സേവനങ്ങളെ കുറിച്ചും, അവ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ കുറിച്ചുമുള്ള ചില വിവരങ്ങൾ ഞങ്ങൾ സ്വയമേവ ശേഖരിക്കുകയും സംഭരിക്കുകയും ചെയ്യുന്നു. ഈ വിവരത്തിൽ ഇവയുൾപ്പെടുന്നു:

  • നിങ്ങളുടെ കുട്ടിയുടെ ആപ്പുകൾ, ബ്രൗസറുകൾ, ഉപകരണങ്ങൾ എന്നിവ

    തനത് ഐഡന്റിഫയറുകൾ, ബ്രൗസർ തരവും ക്രമീകരണവും, ഉപകരണ തരവും ക്രമീകരണവും, പ്രവർത്തന സംവിധാനം, സേവനദാതാവിന്റെ പേരും ഫോൺ നമ്പറും ഉൾപ്പെടെയുള്ള മൊബൈൽ നെറ്റ്‌വർക്ക് വിവരങ്ങൾ, ആപ്പ് പതിപ്പ് നമ്പർ എന്നിവ ഉൾപ്പെടെ Google സേവനങ്ങൾ ആക്‌സസ് ചെയ്യാൻ നിങ്ങളുടെ കുട്ടി ഉപയോഗിക്കുന്ന ആപ്പുകൾ, ബ്രൗസറുകൾ, ഉപകരണങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും. IP വിലാസം, ക്രാഷ് റിപ്പോർട്ടുകൾ, സിസ്‌റ്റം ആക്റ്റിവിറ്റി, തീയതി, സമയം, കുട്ടിയുടെ അഭ്യർത്ഥനയുടെ റഫറർ URL എന്നിവയുൾപ്പെടെ, ഞങ്ങളുടെ സേവനങ്ങളുമായി നിങ്ങളുടെ കുട്ടിയുടെ ആപ്പുകൾ, ബ്രൗസറുകൾ, ഉപകരണങ്ങൾ എന്നിവ നടത്തുന്ന ആശയവിനിമയത്തെ കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾ ശേഖരിക്കുന്നു. ഉദാഹരണത്തിന്, Play സ്‌റ്റോറിൽ നിന്ന് ആപ്പ് ഇൻസ്‌റ്റാൾ ചെയ്യുന്നത് പോലുള്ള സാഹചര്യങ്ങളിൽ നിങ്ങളുടെ കുട്ടിയുടെ ഉപകരണത്തിലെ ഒരു Google സേവനം ഞങ്ങളുടെ സെർവറുകളുമായി ബന്ധപ്പെടുമ്പോൾ ഞങ്ങൾ ഈ വിവരങ്ങൾ ശേഖരിക്കുന്നു.

  • നിങ്ങളുടെ കുട്ടിയുടെ ആക്‌റ്റിവിറ്റി

    ഞങ്ങളുടെ സേവനങ്ങളിലെ നിങ്ങളുടെ കുട്ടിയുടെ ആക്റ്റിവിറ്റിയെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുന്നു, നിങ്ങളുടെ കുട്ടിയുടെ ക്രമീകരണം അനുസരിച്ച്, Google Play-യിൽ അവർക്ക് ഇഷ്ടമായേക്കാവുന്ന ആപ്പുകൾ നിർദ്ദേശിക്കുന്നത് പോലെയുള്ള കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾ ഈ വിവരങ്ങൾ ഉപയോഗിക്കുന്നു. നിങ്ങളുടെ കുട്ടിയുടെ പ്രവർത്തന നിയന്ത്രണങ്ങൾ മാനേജ് ചെയ്യാൻ അവരെ അനുവദിക്കണോ എന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഞങ്ങൾ ശേഖരിക്കുന്ന, നിങ്ങളുടെ കുട്ടിയുടെ ആക്‌റ്റിവിറ്റി വിവരങ്ങളിൽ തിരയൽ പദങ്ങൾ, അവർ കാണുന്ന വീഡിയോകൾ, ഓഡിയോ ഫീച്ചറുകൾ ഉപയോഗിക്കുമ്പോഴുള്ള ശബ്‌ദ, ഓഡിയോ വിവരങ്ങളും അവരുമായി ആശയവിനിമയം നടത്തുന്ന അല്ലെങ്കിൽ ഉള്ളടക്കം പങ്കിടുന്ന ആളുകൾ, അവരുടെ Google Account-മായി സമന്വയിപ്പിച്ച Chrome ബ്രൗസിംഗ് ചരിത്രം എന്നിവ പോലുള്ളവ ഉൾപ്പെട്ടേക്കാം. Google Meet അല്ലെങ്കിൽ Duo ഉപയോഗിക്കുന്നത് പോലെ, കോളുകൾ വിളിക്കാനും സ്വീകരിക്കാനും സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും നിങ്ങളുടെ കുട്ടി ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഞങ്ങൾ ടെലിഫോൺ ലോഗ് വിവരങ്ങൾ ശേഖരിച്ചേക്കാം. Google Account-ലോ പ്രൊഫൈലിലോ സംരക്ഷിച്ചിരിക്കുന്ന ആക്റ്റിവിറ്റി വിവരങ്ങൾ കണ്ടെത്തുന്നതിനും മാനേജ് ചെയ്യുന്നതിനും നിങ്ങളുടെ കുട്ടിക്ക് അവരുടെ അക്കൗണ്ട് സന്ദർശിക്കാൻ കഴിയും, കൂടാതെ കുട്ടിയുടെ Google Account-ലേക്ക് സൈൻ ഇൻ ചെയ്‌തോ Family Link-ൽ അവരുടെ പ്രൊഫൈൽ ആക്‌സസ് ചെയ്തോ അവരുടെ ആക്റ്റിവിറ്റി വിവരങ്ങൾ മാനേജ് ചെയ്യാൻ സഹായിക്കാൻ നിങ്ങൾക്കും കഴിയും.

  • നിങ്ങളുടെ കുട്ടിയുടെ ലൊക്കേഷൻ വിവരങ്ങൾ

    നിങ്ങളുടെ കുട്ടി ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, കുട്ടിയുടെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുന്നു. GPS, IP വിലാസം, അവരുടെ ഉപകരണത്തിൽ നിന്നുള്ള സെൻസർ ഡാറ്റ, വൈഫൈ ആക്‌സസ് പോയിന്റുകളും സെൽ ടവറുകളും Bluetooth പ്രവർത്തനക്ഷമമാക്കിയ ഉപകരണങ്ങളും പോലുള്ള അവരുടെ ഉപകരണത്തിനടുത്തുള്ള വിവരങ്ങൾ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ കുട്ടിയുടെ ലൊക്കേഷൻ നിർണ്ണയിക്കാൻ കഴിയും. ഞങ്ങൾ ശേഖരിക്കുന്ന ലൊക്കേഷൻ ഡാറ്റയുടെ തരങ്ങൾ, ഭാഗികമായി നിങ്ങളുടെ ക്രമീകരണത്തെയും നിങ്ങളുടെ കുട്ടിയുടെ ഉപകരണങ്ങളെയും ആശ്രയിച്ചായിരിക്കും.

  • നിങ്ങളുടെ കുട്ടിയുടെ ശബ്‌ദ, ഓഡിയോ വിവരങ്ങൾ

    നിങ്ങളുടെ കുട്ടിയുടെ ശബ്‌ദ, ഓഡിയോ വിവരങ്ങൾ ഞങ്ങൾ ശേഖരിച്ചേക്കാം. ഉദാഹരണത്തിന്, വെബ്, ആപ്പ് ആക്റ്റിവിറ്റി ക്രമീകരണം പ്രവർത്തനക്ഷമമായിരിക്കുമ്പോൾ നിങ്ങളുടെ കുട്ടി ഓഡിയോ സജീവമാക്കൽ കമാൻഡുകൾ ഉപയോഗിക്കുന്നുവെങ്കിൽ (ഉദാ. “OK, Google” എന്ന് പറയുന്നത് അല്ലെങ്കിൽ മൈക്രോഫോൺ ഐക്കൺ സ്‌പർശിക്കുന്നത്) അവരുടെ അഭ്യർത്ഥനയോട് പ്രതികരിക്കുന്നതിന് തുടർന്നുള്ള സംഭാഷണത്തിന്റെ/ഓഡിയോയുടെ റെക്കോർഡിംഗ് പ്രോസസ് ചെയ്യും. കൂടാതെ വെബ്, ആപ്പ് ആക്റ്റിവിറ്റി ക്രമീകരണത്തിന് കീഴിൽ നിങ്ങളുടെ കുട്ടിയുടെ ശബ്‌ദ, ഓഡിയോ ആക്റ്റിവിറ്റി ഓപ്ഷനിൽ ചെക്ക് മാർക്ക് ഇട്ടിട്ടുണ്ടെങ്കിൽ സൈൻ ഇൻ ചെയ്തിരിക്കുന്ന ഉപകരണത്തിൽ Assistant-മായുള്ള അവരുടെ ശബ്‌ദ ഇടപഴകലിന്റെ റെക്കോർഡിംഗ് (കൂടാതെ തൊട്ടുമുമ്പുള്ള നിമിഷങ്ങളുടെയും റെക്കോർഡിംഗ്) അവരുടെ അക്കൗണ്ടിൽ സംഭരിച്ചേക്കാം.

നിങ്ങളുടെ കുട്ടിയുടെ വിവരങ്ങൾ ശേഖരിക്കാനും സംഭരിക്കാനും, ബ്രൗസർ വെബ് സ്‌റ്റോറേജ് അല്ലെങ്കിൽ ആപ്പ് ഡാറ്റാ കാഷെകൾ ഡാറ്റാബേസുകൾ, സെർവർ ലോഗുകൾ എന്നിവ പോലുള്ള കുക്കികളും പിക്‌സൽ ടാഗുകളും ലോക്കൽ സ്‌റ്റോറേജുകളും ഉൾപ്പെടെയുള്ള നിരവധി സാങ്കേതിക വിദ്യകൾ ഞങ്ങൾ ഉപയോഗിക്കും. ഈ അക്കൗണ്ടുകൾക്കോ പ്രൊഫൈലുകൾക്കോ ലഭ്യമായ Google ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കാൻ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ വ്യക്തിപരമായ വിവരങ്ങൾ നൽകാൻ നിങ്ങളുടെ കുട്ടിയോട് ഞങ്ങൾ ആവശ്യപ്പെടുന്നില്ല.

ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു

നിങ്ങളുടെ കുട്ടിയുടെ Google അക്കൗണ്ടോ പ്രൊഫൈലോ ആയി ബന്ധപ്പെട്ട് Google ശേഖരിക്കുന്ന ഡാറ്റ ഞങ്ങൾ എങ്ങനെ ഉപയോഗിക്കുമെന്നത് Google-ന്റെ സ്വകാര്യതാ നയത്തിൽ കൂടുതൽ വിശദമായി വിവരിച്ചിരിക്കുന്നു. പൊതുവെ നിങ്ങളുടെ കുട്ടിയുടെ വിവരങ്ങൾ ഇനിപ്പറയുന്ന കാര്യങ്ങൾക്ക് ഞങ്ങൾ ഉപയോഗിക്കും: ഞങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കാനും നിലനിർത്താനും മെച്ചപ്പെടുത്താനും; പുതിയ സേവനങ്ങൾ വികസിപ്പിക്കാൻ; ഞങ്ങളുടെ സേവനങ്ങൾ നിങ്ങളുടെ കുട്ടിക്ക് ഇഷ്ടാനുസൃതമാക്കാൻ; പ്രകടനം വിലയിരുത്താനും ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്ന രീതി മനസ്സിലാക്കാനും; ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളുടെ കുട്ടിയുമായി നേരിട്ട് ആശയവിനിമയം നടത്താൻ; ഞങ്ങളുടെ സേവനങ്ങളുടെ സുരക്ഷയും വിശ്വാസ്യതയും മെച്ചപ്പെടുത്താൻ.

ഈ ആവശ്യങ്ങൾ നിറവേറ്റുന്നതിന് നിങ്ങളുടെ കുട്ടിയുടെ വിവരങ്ങൾ പ്രോസസ് ചെയ്യാൻ ഞങ്ങൾ വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു. ഇഷ്‌ടാനുസൃതമാക്കിയ തിരയൽ ഫലങ്ങളോ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്ന രീതി അടിസ്ഥാനമാക്കി അനുയോജ്യമാക്കിയ മറ്റ് ഫീച്ചറുകളോ പോലുള്ള കാര്യങ്ങൾ നിങ്ങളുടെ കുട്ടിക്ക് ലഭ്യമാക്കാൻ, അവരുടെ ഉള്ളടക്കം വിശകലനം ചെയ്യുന്ന സ്വയമേവ പ്രവർത്തിക്കുന്ന സിസ്റ്റങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു. സ്‌പാം, മാൽവെയർ, നിയമവിരുദ്ധ ഉള്ളടക്കം മുതലായ ദുരുപയോഗം ഞങ്ങൾക്ക് തിരിച്ചറിയാനാകുന്നതിനും നിങ്ങളുടെ കുട്ടിയുടെ ഉള്ളടക്കം ഞങ്ങൾ വിശകലനം ചെയ്യുന്നു. ഡാറ്റയിലെ പാറ്റേണുകൾ തിരിച്ചറിയാൻ ആൽഗരിതങ്ങളും ഞങ്ങൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ നയങ്ങൾ ലംഘിക്കുന്ന സ്‌പാമും മാൽവെയറും നിയമവിരുദ്ധ ഉള്ളടക്കവും മറ്റ് ദുരുപയോഗ തരങ്ങളും ഞങ്ങളുടെ സിസ്‌റ്റങ്ങളിൽ കണ്ടെത്തുമ്പോൾ, അവരുടെ അക്കൗണ്ട് അല്ലെങ്കിൽ പ്രൊഫൈൽ ഞങ്ങൾ പ്രവർത്തനരഹിതമാക്കുകയോ ഉചിതമായ മറ്റ് നടപടി കൈക്കൊള്ളുകയോ ചെയ്യും. പ്രത്യേക സന്ദർഭങ്ങളിൽ, ബന്ധപ്പെട്ട അധികാരികൾക്ക് മുമ്പാകെ ഞങ്ങൾ ലംഘനം റിപ്പോർട്ട് ചെയ്യും.

നിങ്ങളുടെ കുട്ടിയുടെ ക്രമീകരണം അനുസരിച്ച്, നിർദ്ദേശങ്ങളും വ്യക്തിപരമാക്കിയ ഉള്ളടക്കവും ഇഷ്ടാനുസൃത തിരയൽ ഫലങ്ങളും ലഭ്യമാക്കാൻ നിങ്ങളുടെ കുട്ടിയുടെ വിവരങ്ങൾ ഞങ്ങൾ ഉപയോഗിച്ചേക്കാം. ഉദാഹരണത്തിന്, നിങ്ങളുടെ കുട്ടിയുടെ ക്രമീകരണം അടിസ്ഥാനമാക്കി, കുട്ടിക്ക് ഇഷ്‌ടമായേക്കാവുന്ന പുതിയ ആപ്പുകൾ നിർദ്ദേശിക്കുന്നതിന് കുട്ടി ഇൻസ്‌റ്റാൾ ചെയ്‌തിരിക്കുന്ന ആപ്പുകൾ പോലുള്ള വിവരങ്ങൾ Google Play ഉപയോഗിച്ചേക്കാം.

കൂടാതെ, നിങ്ങളുടെ കുട്ടിയുടെ ക്രമീകരണം അനുസരിച്ച്, ഞങ്ങളുടെ സേവനങ്ങളിലും കുട്ടിയുടെ ഉപകരണങ്ങളിലും നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ മുകളിൽ വിവരിച്ചിട്ടുള്ള ഉദ്ദേശ്യങ്ങൾക്കായി ഞങ്ങൾ സംയോജിപ്പിച്ചേക്കാം. നിങ്ങളുടെ കുട്ടിയുടെ അക്കൗണ്ട് അല്ലെങ്കിൽ പ്രൊഫൈൽ ക്രമീകരണം അനുസരിച്ച്, Google-ന്റെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്, മറ്റ് സൈറ്റുകളിലും ആപ്പുകളിലുമുള്ള അവരുടെ ആക്റ്റിവിറ്റി അവരുടെ വ്യക്തിപരമായ വിവരങ്ങളുമായി ബന്ധപ്പെടുത്തിയേക്കാം.

Google നിങ്ങളുടെ കുട്ടിക്ക് വ്യക്തിപരമാക്കിയ പരസ്യങ്ങൾ ലഭ്യമാക്കില്ല, അതായത് നിങ്ങളുടെ കുട്ടി കാണുന്ന പരസ്യങ്ങൾ അവരുടെ അക്കൗണ്ടിലെയോ പ്രൊഫൈലിലെയോ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ളവയല്ല. മറിച്ച്, നിങ്ങളുടെ കുട്ടി കാണുന്ന വെബ്സൈറ്റിലെയോ ആപ്പിലെയോ ഉള്ളടക്കം, നിലവിലെ തിരയൽ പദം, പൊതുവായ ലൊക്കേഷൻ (നഗരം, സംസ്ഥാനം മുതലായവ) എന്നിവ പോലുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാകാം പരസ്യങ്ങൾ കാണിക്കുന്നത്. വെബ് ബ്രൗസ് ചെയ്യുമ്പോഴും Google ഇതര ആപ്പുകൾ ഉപയോഗിക്കുമ്പോഴും നിങ്ങളുടെ കുട്ടി മറ്റ് (Google ഇതര) പരസ്യ ദാതാക്കളിൽ നിന്നുള്ള പരസ്യങ്ങൾ കണ്ടേക്കാം, മൂന്നാം കക്ഷികൾ വ്യക്തിപരമാക്കിയ പരസ്യങ്ങൾ ഉൾപ്പെടെ.

നിങ്ങളുടെ കുട്ടിക്ക് പങ്കിടാവുന്ന വിവരങ്ങൾ

നിങ്ങളുടെ കുട്ടി അവരുടെ Google അക്കൗണ്ടോ പ്രൊഫൈലോ ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌തിരിക്കുമ്പോൾ ഫോട്ടോകളും വീഡിയോകളും ഓഡിയോയും ലൊക്കേഷനും ഉൾപ്പെടെയുള്ള വിവരങ്ങൾ മറ്റ് വ്യക്തികളുമായും പബ്ലിക്കായും പങ്കിടാൻ അവർക്ക് കഴിഞ്ഞേക്കാം. നിങ്ങളുടെ കുട്ടി പബ്ലിക്കായി വിവരങ്ങൾ പങ്കിടുകയാണെങ്കിൽ Google Search പോലുള്ള തിരയൽ യന്ത്രങ്ങൾ വഴി അത് ആക്‌സസ് ചെയ്യാനായേക്കാം.

Google പങ്കിടുന്ന വിവരങ്ങൾ

ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ പരിമിതമായ സാഹചര്യങ്ങളിൽ Google-ന് പുറത്ത് പങ്കിട്ടേക്കാം. ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ ഒഴികെ, Google-ന് പുറത്തുള്ള കമ്പനികളുമായും സ്ഥാപനങ്ങളുമായും വ്യക്തികളുമായും ഞങ്ങൾ വ്യക്തിപര വിവരങ്ങൾ പങ്കിടില്ല:

സമ്മത പ്രകാരം

വ്യക്തിപര വിവരങ്ങൾ ഞങ്ങൾ സമ്മത പ്രകാരം (ബാധകമാകുന്നത് പോലെ) Google-ന് പുറത്ത് പങ്കിടും.

നിങ്ങളുടെ കുടുംബ ഗ്രൂപ്പിനൊപ്പം

നിങ്ങളുടെ കുട്ടിയുടെ പേര്, ഫോട്ടോ, ഇമെയിൽ വിലാസം, അവർ Play-യിൽ നടത്തുന്ന വാങ്ങലുകൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ Google-ലെ നിങ്ങളുടെ കുടുംബ ഗ്രൂപ്പിലുള്ള അംഗങ്ങളുമായി പങ്കിട്ടേക്കാം.

എക്‌സ്റ്റേണൽ പ്രോസസിംഗിന് വേണ്ടി

ഈ സ്വകാര്യതാ അറിയിപ്പിനും Google സ്വകാര്യതാ നയത്തിനും രഹസ്യാത്മകത, സുരക്ഷ എന്നിവ സംബന്ധിച്ച് ബാധകമായ മറ്റെല്ലാ മാനദണ്ഡങ്ങൾക്കും അനുസൃതമായി, ഞങ്ങളുടെ നിർദ്ദേശങ്ങൾ പ്രകാരം ഞങ്ങൾക്ക് വേണ്ടി വ്യക്തിപര വിവരങ്ങൾ പ്രോസസ് ചെയ്യാൻ ഞങ്ങളുടെ അനുബന്ധ സ്ഥാപനങ്ങൾക്കും മറ്റ് വിശ്വസ്ത ബിസിനസുകൾക്കും വ്യക്തികൾക്കും ഞങ്ങളവ നൽകുന്നു.

നിയമപരമായ ആവശ്യങ്ങൾക്ക്

വ്യക്തിപര വിവരങ്ങളുടെ ആക്‌സസോ ഉപയോഗമോ സംരക്ഷണമോ വെളിപ്പെടുത്തലോ ഇനിപ്പറയുന്ന കാര്യങ്ങൾക്ക് ആവശ്യമാണെന്ന് ഞങ്ങൾക്ക് ഉത്തമ വിശ്വാസവും ബോധ്യവും ഉള്ള പക്ഷം, Google-ന് പുറത്തുള്ള കമ്പനികളോ സ്ഥാപനങ്ങളോ വ്യക്തികളോ ആയി ഞങ്ങൾ ആ വിവരങ്ങൾ പങ്കിടും:

  • ബാധകമായ ഏതെങ്കിലും നിയമമോ നിയന്ത്രണമോ നിയമ നടപടികളോ നടപ്പിലാക്കേണ്ട സർക്കാർ അഭ്യർത്ഥനകളോ പാലിക്കാൻ;

  • ലംഘനങ്ങൾ ആയിരിക്കാൻ സാധ്യതയുള്ളവയെ കുറിച്ചുള്ള അന്വേഷണം ഉൾപ്പെടെ, ബാധകമായ സേവന നിബന്ധനകൾ നടപ്പാക്കാൻ;

  • വഞ്ചനയോ സുരക്ഷാ പ്രശ്നങ്ങളോ സാങ്കേതിക പ്രശ്നങ്ങളോ കണ്ടെത്താനും തടയാനും പരിഹരിക്കാനും;

  • Google-നും ഞങ്ങളുടെ ഉപയോക്താക്കൾക്കും പൊതുജനങ്ങൾക്കും നിയമം അനുവദിച്ചിട്ടുള്ളതോ ആവശ്യപ്പെടുന്നതോ ആയ അവകാശങ്ങൾക്കും സ്വത്തിനും സുരക്ഷയ്‌ക്കും ഹാനി വരാതെ സംരക്ഷിക്കാൻ.

വ്യക്തിപരമായി തിരിച്ചറിയാനാകാത്ത വിവരങ്ങളും (ഞങ്ങളുടെ സേവനങ്ങളുടെ പൊതുവായ ഉപയോഗത്തെക്കുറിച്ചുള്ള ട്രെൻഡുകൾ പോലുള്ളവ) ഞങ്ങൾ എല്ലാവർക്കും ലഭ്യമായ വിധം പങ്കിട്ടേക്കാം — പ്രസാധകരും പരസ്യദാതാക്കളും ഡെവലപ്പർമാരും അവകാശ ഉടമകളും പോലുള്ള ഞങ്ങളുടെ പങ്കാളികളുമായും ഇത് പങ്കിടാം. ഉദാഹരണത്തിന്, ഞങ്ങളുടെ സേവനങ്ങളുടെ പൊതുവായ ഉപയോഗത്തെക്കുറിച്ചുള്ള ട്രെൻഡുകൾ കാണിക്കാൻ എല്ലാവർക്കും ലഭ്യമായ വിധം ഞങ്ങൾ വിവരങ്ങൾ പങ്കിടുന്നു. പരസ്യം ചെയ്യാനും അവയുടെ പ്രകടനം വിലയിരുത്താനും സ്വന്തം കുക്കികളോ സമാന സാങ്കേതികവിദ്യകളോ ഉപയോഗിച്ച് ബ്രൗസറുകളിലും ഉപകരണങ്ങളിലും നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ചില പങ്കാളികളെയെയും ഞങ്ങൾ അനുവദിക്കും.

നിങ്ങളുടെ കുട്ടിയുടെ വ്യക്തിപര വിവരങ്ങളിലേക്കുള്ള ആക്‌സസ്

നിങ്ങളുടെ കുട്ടിക്ക് ഒരു Google Account ഉണ്ടെങ്കിൽ അവരുടെ Google അക്കൗണ്ടിൽ സൈൻ ഇൻ ചെയ്ത്, കുട്ടിയുടെ വിവരങ്ങൾ പ്രോസസ് ചെയ്യുന്നത് ആക്‌സസ് ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും നീക്കം ചെയ്യാനും എക്‌സ്പോർട്ട് ചെയ്യാനും നിയന്ത്രിക്കാനും നിങ്ങൾക്ക് കഴിയും. നിങ്ങളുടെ കുട്ടിയുടെ പാസ്‌വേഡ് ഓർമ്മയില്ലെങ്കിൽ Family Link ആപ്പോ വെബിലെ Family Link ക്രമീകരണമോ വഴി നിങ്ങൾക്കത് റീസെറ്റ് ചെയ്യാവുന്നതാണ്. നിങ്ങളുടെ കുട്ടിയുടെ സ്വകാര്യതാ ക്രമീകരണവും വിവരങ്ങളും മാനേജ് ചെയ്യുന്നതിന്, Google സ്വകാര്യതാ നയത്തിൽ വിവരിച്ചിട്ടുള്ള Google പ്രവർത്തന നിയന്ത്രണങ്ങൾ പോലുള്ള വിവിധ നിയന്ത്രണങ്ങൾ സൈൻ ഇൻ ചെയ്ത ശേഷം നിങ്ങൾക്ക് ഉപയോഗിക്കാനാകും.

നിങ്ങളുടെ കുട്ടിക്ക് പ്രൊഫൈലാണ് ഉള്ളതെങ്കിൽ Family Link ആപ്പോ വെബിലെ Family Link ക്രമീകരണമോ വഴി കുട്ടിയുടെ വിവരങ്ങൾ പ്രോസസ് ചെയ്യുന്നത് ആക്‌സസ് ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും നീക്കം ചെയ്യാനും എക്‌സ്പോർട്ട് ചെയ്യാനും നിയന്ത്രിക്കാനും നിങ്ങൾക്ക് കഴിയും.

"എന്റെ ആക്റ്റിവിറ്റിയിൽ" നിങ്ങളുടെ കുട്ടിക്ക് അവരുടെ കഴിഞ്ഞകാല ആക്റ്റിവിറ്റി ഇല്ലാതാക്കാനും ഡിഫോൾട്ടായി മൂന്നാം കക്ഷികൾക്ക് ആപ്പ് അനുമതികൾ (ഉപകരണ ലൊക്കേഷനോ മൈക്രോഫോണോ കോൺടാക്‌റ്റുകളോ പോലുള്ള കാര്യങ്ങൾ ഉൾപ്പെടെ) നൽകാനും കഴിയും. നിങ്ങളുടെ കുട്ടിയുടെ Google അക്കൗണ്ടോ പ്രൊഫൈലോ ആയി ബന്ധപ്പെട്ട വിവരങ്ങൾ എഡിറ്റ് ചെയ്യാനും അവ പരിഷ്കരിക്കാനും ആപ്പ് ആക്റ്റിവിറ്റിയും ആപ്പ് അനുമതികളും അവലോകനം ചെയ്യാനും നിങ്ങളുടെ കുട്ടിയുടെ വിവരങ്ങൾ ആക്സസ് ചെയ്യാനാകും വിധം ആപ്പുകൾക്കോ മൂന്നാം കക്ഷി സേവനങ്ങൾക്കോ നിർദ്ദിഷ്ട അനുമതികൾ നൽകാൻ കുട്ടിക്കുള്ള ശേഷി മാനേജ് ചെയ്യാനും നിങ്ങൾക്ക് Family Link ഉപയോഗിക്കാം.

നിങ്ങളുടെ കുട്ടിയുടെ വിവരങ്ങൾ ശേഖരിക്കുന്നതോ ഉപയോഗിക്കുന്നതോ ഏതെങ്കിലും സാഹചര്യത്തിൽ നിർത്തണമെന്നുണ്ടെങ്കിൽ, Family Link ആപ്പിലോ വെബിലെ Family Link ക്രമീകരണത്തിലോ നിങ്ങളുടെ കുട്ടിയുടെ അക്കൗണ്ട് അല്ലെങ്കിൽ പ്രൊഫൈൽ വിവരങ്ങൾ പേജ് സന്ദർശിച്ച് “അക്കൗണ്ട് ഇല്ലാതാക്കുക” അല്ലെങ്കിൽ “പ്രൊഫൈൽ ഇല്ലാതാക്കുക” ക്ലിക്ക് ചെയ്യുന്നതിലൂടെ നിങ്ങളുടെ കുട്ടിയുടെ Google Account അല്ലെങ്കിൽ പ്രൊഫൈൽ ഇല്ലാതാക്കാനാകും. അധികം വൈകാതെ തന്നെ നിങ്ങളുടെ കുട്ടിയുടെ അക്കൗണ്ടോ പ്രൊഫൈലോ ആയി ബന്ധപ്പെട്ട വിവരങ്ങൾ ശാശ്വതമായി ഇല്ലാതാക്കും.

ഞങ്ങളെ ബന്ധപ്പെടുക

നിങ്ങളുടെ കുട്ടിയുടെ Google അക്കൗണ്ടോ പ്രൊഫൈലോ ആയി ബന്ധപ്പെട്ട് എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടാൻ മടിക്കരുത്. സഹായിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്. Family Link-നെയും നിങ്ങളുടെ കുട്ടിയുടെ Google അക്കൗണ്ടിനെയും പ്രൊഫൈലിനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഞങ്ങളുടെ സഹായകേന്ദ്രത്തിൽ കാണാനാകും. മെനു ☰ > സഹായവും ഫീഡ്‌ബാക്കും > ഫീഡ്ബാക്ക് അയയ്ക്കുക ടാപ്പ് ചെയ്തോ ഞങ്ങളെ ഇമെയിൽ വഴി ബന്ധപ്പെട്ടോ ചുവടെയുള്ള വിലാസത്തിലേക്ക് എഴുതിയോ Family Link-നെയും നിങ്ങളുടെ കുട്ടിയുടെ Google Account അല്ലെങ്കിൽ പ്രൊഫൈലിനെയും കുറിച്ചുള്ള ഫീഡ്‌ബാക്ക് ഞങ്ങൾക്ക് അയയ്ക്കാവുന്നതുമാണ്.

Google
1600 Amphitheatre Parkway
Mountain View, CA 94043 USA
ഫോൺ: +1 855 696 1131 (USA)
മറ്റ് രാജ്യങ്ങൾക്ക് g.co/FamilyLink/Contact സന്ദർശിക്കുക

നിങ്ങളുടെ കുട്ടിയുടെ ഡാറ്റ Google ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും എങ്ങനെ എന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുണ്ടെങ്കിൽ നിങ്ങൾക്ക് Google-നെയും ഞങ്ങളുടെ ഡാറ്റാ പരിരക്ഷാ ഓഫീസിനെയും ബന്ധപ്പെടാനാകും. പ്രാദേശിക നിയമങ്ങൾക്ക് കീഴിലുള്ള നിങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടെങ്കിൽ പ്രാദേശിക ഡാറ്റാ പരിരക്ഷാ അതോറിറ്റിയേയും നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.

Google ആപ്സ്
പ്രധാന മെനു